Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leicester Kerala Community

Europe

ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ യൂ​ണി​റ്റി ഫെ​സ്റ്റി​വ​ൽ ഗംഭീരമായി

ലെ​സ്റ്റ​ർ: സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളും ക​ല​യും ഒ​ത്തു​ചേ​ർ​ന്ന ആ​വേ​ശ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ (എ​ൽ​കെ​സി) ഈ​സ്റ്റ​ർ - ഈ​ദ് - വി​ഷു ആ​ഘോ​ഷ​മാ​യ "യൂ​ണി​റ്റി ഫെ​സ്റ്റി​വ​ൽ 2026' സ​മാ​പി​ച്ചു.

പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി, വി​വി​ധ കമ്യൂ​ണി​റ്റി​ക​ളു​ടെ ഒ​ത്തൊ​രു​മ​യു​ടെ വേ​ദി​യാ​യി മാ​റി. കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളാ​യ ഒ​പ്പ​ന, മാ​ർ​ഗം​ക​ളി, തി​രു​വാ​തി​ര എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി​യ ഫ്യൂ​ഷ​ൻ ഡാ​ൻ​സു​ക​ൾ കാ​ണി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വം സ​മ്മാ​നി​ച്ചു.

മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ക​മ്യൂ​ണി​റ്റി​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രും ഇ​ത്ത​വ​ണ വേ​ദി പ​ങ്കി​ട്ടു എ​ന്ന​ത് ആ​ഘോ​ഷ​ത്തി​ന്‍റെ മാ​റ്റുകൂ​ട്ടി. ഫാ​ഷ​ൻ ഷോ, ​സി​നി​മാ​റ്റി​ക് ഡാ​ൻ​സു​ക​ൾ, ഗാ​ന​മേ​ള, ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ പെ​ർ​ഫോ​മ​ൻ​സു​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

 

Latest News

Corehub Up